Site icon Fourteen Kerala – 14 Kerala News

കളിച്ചുകൊണ്ടിരിക്കെ മതിൽ തകർന്ന് ദേഹത്തേക്ക് വീണു, ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂരിൽ ഏഴു വയസ്സുകാരി മതിൽ തകർന്ന് ദേഹത്തേക്ക് വീണ് മരിച്ചു. മാമ്പ്രാ തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയൻ-ലക്ഷ്മി ദമ്പതികളുടെ മകൾ ദേവീഭദ്രയാണ് മരിച്ചത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

പഴക്കം ചെന്ന മതിലിന്‍റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മതിൽ അടർന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തൃശൂർ അമല മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version