കൊല്ലം: കൊല്ലം ജില്ലയിലെ ചിതറയിൽ പഞ്ചായത്ത് മെമ്പറെ പൊതുമരാമത്ത് കരാറുകാരൻ കൈയ്യേറ്റം ചെയ്തതായി പരാതി.
ഇരപ്പിൽ വാർഡ് മെമ്പർ അൻസർ തലവരമ്പിലാണ് പിഡബ്ലിയുഡി കരാറുകാരൻ റഹീമിന്റെ മർദ്ദനത്തിനിരയായത്. പിഎച്ച്സി സബ്സെന്ററിന്റെ പണി വൈകിയത് ചൂണ്ടിക്കാട്ടിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ഈ സംഭവത്തിലേക്ക് എത്തിയിരിക്കുന്നത്.
പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് മർദ്ദനം നടന്നിരിക്കുന്നത്. തന്റെ വാർഡിലല്ലാത്ത പണിയെക്കുറിച്ച് ഇത്തരം പരാതി ഉന്നയിച്ചത് എന്തിനാണെന്ന് ചോദിച്ചാണ് കരാറുകാരൻ മെമ്പറെ മർദ്ദിച്ചതെന്നാണ് വിവരം.
വാർഡ് മെമ്പർ ആശുപത്രിയിൽ ചികിത്സയിലാണ്. ചിതറ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.