Kannur

കണ്ണൂരിൽ അമിത വേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി, സസ്‌പെൻഷൻ

Please complete the required fields.




കണ്ണൂർ: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇന്നലെ കണ്ണൂർ ഏച്ചൂരിലായിരുന്നു അപകടം.
മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കാർ നിയന്ത്രണം വിട്ട് വരുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബീന സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തെളിവുകളടക്കം പുറത്തുവന്നതോടെയാണ് പൊലീസുകാരനെതിരെ നടപടിയുണ്ടായത്.

Related Articles

Back to top button