Site icon Fourteen Kerala – 14 Kerala News

ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; ഒഴിവായത് വൻ അപകടം

തൃശ്ശൂര്‍: ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം.
എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി.എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

Exit mobile version