Thiruvananthapuram

പരീക്ഷ നടത്തിപ്പില്‍ കേരളം രാജ്യത്തിനു മാതൃക; കേന്ദ്രം മറുപടി പറയണം; മന്ത്രി ശിവന്‍കുട്ടി

Please complete the required fields.




തിരുവനന്തപുരം: യുജിസി – നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ‘‘317 നഗരങ്ങളിലായി 9 ലക്ഷത്തിലധികം പേരാണു പരീക്ഷ എഴുതിയത്. ഇതിനു മറുപടി പറയേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് തന്നെയാണ്.

ഇത്രയും തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വിജയകരമായി കേരളം നടത്തി ഫലം പ്രഖ്യാപിച്ചത് രാജ്യം കണ്ടതാണ്. പരീക്ഷാ തീയതി ഏറെ നേരത്തെ പ്രഖ്യാപിച്ചു. പരീക്ഷകള്‍ കൃത്യമായി നടത്തി. ചോദ്യപേപ്പറുകള്‍ രഹസ്യമായി അച്ചടിച്ചു. ട്രഷറികളില്‍ സൂക്ഷിച്ചു.

ഫലപ്രദമായി മൂല്യനിര്‍ണയം നടത്തി. നേരത്തെ പ്രഖ്യാപിച്ചതിലും മുമ്പേ തന്നെ ഫലപ്രഖ്യാപനം നടത്തി. ഉപരിപഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. ഒരു പരാതിപോലും ആര്‍ക്കും ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും ഉള്ള ഉത്തരവാദിത്വമാണു സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റിയത്. പരീക്ഷാ നടത്തിപ്പില്‍ രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം’’ – മന്ത്രി പറഞ്ഞു.

Related Articles

Back to top button