Kottayam

മദ്യപിച്ച് ദേശീയപാതയിൽ കാറുമായി പരാക്രമം, ഡ്രൈവർ കസ്റ്റഡിയിൽ

Please complete the required fields.




കോട്ടയം: മുണ്ടക്കയം 35-ാം മൈലിൽ ദേശീയപാതയിൽ അപകടകരമായി വാഹനം ഓടിച്ച കാർ ഡ്രൈവർ അറസ്റ്റിൽ. കുമളി വലിയകണ്ടം സ്വദേശി ഞാലിയിൽ ഷിജിൻ ഷാജി (31) യെ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായി രീതിയിൽ വാഹനം ഓടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച ഉച്ച കഴിഞ്ഞായിരുന്നു നാടിനെ ഭീതിയിലാഴ്ത്തി മദ്യലഹരിയിൽ യുവാവിന്റെ അഭ്യാസപ്രകടനം.

പലതവണ നിയന്ത്രണം നഷ്ടമായ കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിയന്ത്രണം നഷ്ടമായി പോകുന്ന കാറിന്റെ ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലുള്ളവർ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പെരുവന്താനം സി.ഐ പ്രഷോബ് കെ.കെയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൊടുകുത്തിക്ക് സമീപത്തുവെച്ച് വാഹനം പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Related Articles

Back to top button