Site icon Fourteen Kerala – 14 Kerala News

ആശുപത്രിയിൽ 9 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; ചികിത്സയില്‍ കഴിഞ്ഞിരുന്ന 74-കാരന്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയോടാണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗി അതിക്രമം കാട്ടിയത്.

സംഭവത്തില്‍ പ്രതിയായ 74-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുത്തശ്ശിക്കൊപ്പമാണ് ഒമ്പതുവയസ്സുകാരിയും ആശുപത്രിയിലെത്തിയിരുന്നത്. കുട്ടിയുടെ പിതാവ് ഒരാഴ്ചയായി ചികിത്സയിലാണ്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ കുട്ടിയും മുത്തശ്ശിക്കൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു.

ഇതിനിടെയാണ് അതിക്രമമുണ്ടായത്. മുത്തശ്ശി മരുന്ന് വാങ്ങാനായി പോയ സമയത്താണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുള്ള പ്ലാമൂട്ടുകട സ്വദേശി വര്‍ഗീസ്(74) പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വെള്ളറട പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Exit mobile version