Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

നീലേശ്വരം: നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിട്ടിച്ച് വിദ്യാർഥി മരിച്ചു.
ചിറപ്പുറം ആലിൻകീഴ് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശി വിഷ്ണു(19) വാണ് മരിച്ചത്. കയ്യൂർ ഐടിഐയിലെ വിദ്യാർഥിയാണ്.ആലിൻകീഴിലെ അമ്മ വീട്ടിൽ താമസിച്ച്‌ പഠിക്കുകയായിരുന്നു. ഇന്നു രാവിലെ ഐടിഐയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

നീലേശ്വരം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.

Exit mobile version