Site icon Fourteen Kerala – 14 Kerala News

തൃപ്രയാറില്‍ ഒന്നേകാൽ വയസുള്ള കുഞ്ഞ് തോട്ടിൽ വീണ് മരിച്ചു

തൃശൂര്‍: ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതി വളവിന് തെക്ക് വശം സുൽത്താൻ പള്ളിക്കടുത്തുള്ള ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വീടിന് മുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version