Site icon Fourteen Kerala – 14 Kerala News

റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനോട് 20 ലക്ഷം ആവശ്യപ്പെട്ടു; 2 ലക്ഷം തട്ടി; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: ഹണിട്രാപ്പില്‍പ്പെടുത്തി യുവാവിനെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസില്‍ കൊച്ചിയില്‍ യുവതി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. ജസ്‍ലിന്‍, സല്‍മാന്‍ ഫാരിസ്, അഭിജിത്ത് കെ ലോകേഷ് എന്നിവരെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലെ അസഭ്യ സന്ദേശത്തിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ അപഹരിച്ചെന്ന പരാതിയുമായി തൊടുപുഴക്കാരനായ അക്ഷയ് ആണ് പൊലീസിനെ സമീപിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുള്ള നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസ്, ചെങ്ങന്നൂരുകാരി ജസ്‍ലിനും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. പണമെത്തിയ ബാങ്ക് അക്കൗണ്ട് ഉടമ അഭിജിത്ത്, കെ ലോകേഷ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

Exit mobile version