Site icon Fourteen Kerala – 14 Kerala News

കാണാതായ മാതൃഭൂമി ഏജന്റിന്റെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി

തിരൂര്‍: കാണാതായിരുന്ന മാതൃഭൂമി ഏജന്റിന്റെ മൃതദേഹം തിരൂർ- പൊന്നാനി പുഴയിൽനിന്ന് കണ്ടെത്തി. നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം സ്വദേശിയും തിരൂര്‍ ബസ്സ്റ്റാന്‍റ് ഏജന്റുമായ നെച്ചാട്ട് ശ്രീധരന്‍റെ (ഗണേശന്‍) മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് പതിവുപോലെ പത്രമെടുക്കാന്‍ ബൈക്കില്‍ തിരൂര്‍ ബസ്സ്റ്റാന്‍ഡിലേക്ക് പോയതായിരുന്നു ശ്രീധരൻ. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിരുന്നു. എന്നാല്‍, പത്രക്കെട്ടെടുക്കാന്‍ ബസ്സ്റ്റാന്‍ഡില്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് തിരൂര്‍-പൊന്നാനി പുഴയോരത്ത് ഏറ്റിരിക്കടവ് പാലത്തിന് സമീപം കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Exit mobile version