Site icon Fourteen Kerala – 14 Kerala News

എറണാകുളം റൂറൽ എസ്.പി-യുടെ ക്യാമ്പ് ഓഫീസിന്റെ മതിൽ തകർത്ത് വാഹനം ഇടിച്ചുകയറി

കൊച്ചി: എറണാകുളം റൂറല്‍ എസ്.പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി. തിങ്കളാഴ്ച രാത്രി 10-മണിയോടെയാണ് സംഭവം. വാഹനം മതില്‍ തകര്‍ത്തു. വാഹനം ഓടിച്ച ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന ‘ഓപ്പറേഷന്‍ ആഗ്’ പരിശോധനകൾക്ക് ഇതുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. നേരത്തേ പരിശോധനകളുടെ ഭാ​ഗമായി അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍, ഡിവൈ.എസ്.പിക്കും പോലീസുകാര്‍ക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് വ്യക്തമായതോടെ പോലീസുകാർക്കെതിരേ നടപടിയുമെടുത്തു. സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. നിലവിൽ സ്വാഭാവികമായ അപകടമായിട്ടാണ് പോലീസ് വിലയിരുത്തുന്നതെങ്കിലും പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

Exit mobile version