Site icon Fourteen Kerala – 14 Kerala News

കാഞ്ഞങ്ങാട് ടാങ്കർ ലോറിയില്‍നിന്ന് വാതകം ചോർന്നു, ഗതാഗതം തിരിച്ചുവിട്ടു

കാഞ്ഞങ്ങാട്: കാസർകോട് ചിത്താരി കെ.എസ്. ടി.പി. റോഡിൽ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച. വ്യാഴാഴ്ച രാവിലെ 7.30 മണിയോടു കൂടിയാണ് വാതകച്ചോർച്ച കണ്ടെത്തിയത്. തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്.

സംഭവസ്ഥലം പോലീസും ഫയർഫോഴ്സും നാട്ടുകാരും നിയന്ത്രിച്ചു വരികയാണ്. കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ട്രാഫിക്ക് ജംഗ്ഷനിൽ നിന്നും അതുപോലെതന്നെ കാഞ്ഞങ്ങാട് ഭാഗത്ത് വരുന്ന വാഹനങ്ങൾ ചാമുണ്ഡിക്കുന്നിൽ വെച്ചും പോലീസ് തിരിച്ചു വിടുന്നുണ്ട്.

Exit mobile version