Site icon Fourteen Kerala – 14 Kerala News

വെൽക്കം ഡ്രിങ്കും പച്ചവെള്ളവും പ്രശ്നക്കാർ, മാരകമായി മഞ്ഞപ്പിത്തം

കൊച്ചി: ജില്ലയിൽ മാരകമാംവിധം മഞ്ഞപ്പിത്ത രോഗബാധ വ്യാപകമാകുന്നു. ഈ വർഷം ഇതുവരെ സംശയാസ്പദമായ 441 ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 138 കേസുകളും ഉൾപ്പെടെ ആകെ 579 കേസുകൾ റിപ്പോർട്ട് ചെയ്തു.

മഞ്ഞപ്പിത്തം ബാധിച്ച് ഈ വർഷം ഇതുവരെ രണ്ടു മരണങ്ങൾ സ്ഥിരീകരിച്ചു.രണ്ടുപേരുടെ മരണം മഞ്ഞപ്പിത്തബാധ മൂലമാണോയെന്ന് സംശയമുണ്ട്. പെരുമ്പാവൂരിലെ വേങ്ങൂരിനൊപ്പം, ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, ആവോലി എന്നിവിടങ്ങളിൽനിന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു.

വെൽക്കം ഡ്രിങ്കും പച്ചവെള്ളവും പ്രശ്‌നക്കാർ ; കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് പ്രശ്നമാണ്. ഇതിനു പുറമേ ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നതും രോഗം വ്യാപിക്കാൻ കാരണമാകുന്നു. മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കാൻ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Exit mobile version