Site icon Fourteen Kerala – 14 Kerala News

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം. തിരുവനന്തപുരം ആര്യൻങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ് മൂന്ന് പൊലീസുകാരെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്.

ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, അഭയ്ദേവ്, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version