Site icon Fourteen Kerala – 14 Kerala News

കാഞ്ഞിരംകുളത്ത് 10 വയസ്സുകാരനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാഞ്ഞിരംകുളം പുല്ലുവിളയിൽ ഭിന്നശേഷിക്കാരനായ പത്തുവയസ്സുകാരനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. രഞ്ജിത്ത്- ഷിജി ദമ്പതികളുടെ മകൻ രജിൻ ആണ് മരിച്ചത്.

കുട്ടിയുടെ അമ്മ ഒരാഴ്ച മുമ്പ് ജോലിക്കായി വിദേശത്തേക്ക് പോയിരുന്നു. രജിനെ അമ്മൂമ്മയോടൊപ്പം ആക്കിയതിന് ശേഷമായിരുന്നു ഇവർ വിദേശത്തേക്ക് പോയത്.ബുധനാഴ്ച വൈകീട്ട് മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനുവേണ്ടി പുറത്തേക്ക് പോയ രജിൻ തിരിച്ചെത്തിയില്ല. കുട്ടിയെ കാണാതായതോടെ ഇവർ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാഞ്ഞിരംകുളം പോലീസ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്.

Exit mobile version