Site icon Fourteen Kerala – 14 Kerala News

സോളാര്‍ വെച്ചിട്ടും വൈദ്യുതിബില്‍ പതിനായിരത്തിനുമേല്‍; കെ.എസ്.ഇ.ബി ക്കെതിരേ ആരോപണവുമായി ആര്‍. ശ്രീരേഖ

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ ഡി.ജി.പി. ആര്‍. ശ്രീരേഖ. സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക പതിനായിരം രൂപയിലെത്തിയതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആര്‍. ശ്രീരേഖ പറഞ്ഞു. സോളാര്‍ പാനല്‍വെച്ച ആദ്യമാസങ്ങളില്‍ വൈദ്യുതി ഉപഭോഗത്തിന് നല്‍കേണ്ടിവന്ന ബില്‍ത്തുകയില്‍ കുറവ് വന്നെങ്കിലും ഇപ്പോള്‍ ഇതാണവസ്ഥയെന്ന് അവര്‍ പറയുന്നു. കൂടാതെ പ്രതിമാസം 500 മുതല്‍ 600 യൂണിറ്റ് സോളാര്‍ വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് നല്‍കുന്നുണ്ടെന്നും എന്നാല്‍ 200, 300 യൂണിറ്റായി മാത്രമേ കെ.എസ്.ഇ.ബി. കണക്കാക്കുകയുള്ളൂവെന്നും സോളാര്‍ വെക്കുമ്പോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വെക്കുന്നതാണ് നല്ലതെന്നും അവര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

Exit mobile version