Site icon Fourteen Kerala – 14 Kerala News

പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ കവർന്ന സംഭവം; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

എറണാകുളം: കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ സ്വർണം കവർന്ന സംഭവത്തിൽ രണ്ട് യുവാക്കൾ പുത്തൻകുരിശ് പോലീസിന്റെ പിടിയിലായി.

കൊടുങ്ങല്ലൂരും പറവൂരും ഉള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാർ യാത്ര പോയ സമയത്താണ് മോഷണം നടന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

Exit mobile version