Site icon Fourteen Kerala – 14 Kerala News

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശിയായ 18 കാരൻ അശ്വിനാണ് മരിച്ചത്. ഇന്നലെ ഏണിക്കൽ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ടാണ് അശ്വിനെ കാണാതായത്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം. പിന്നാലെ കോസ്റ്റ്ഗാർഡും പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ 8.30 ഓടെ ബീച്ചിൽ നിന്ന് 250 മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. വർക്കല ബിപിഎം മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അശ്വിൻ.

Exit mobile version