Site icon Fourteen Kerala – 14 Kerala News

മാങ്ങ പെറുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; വയോധികന് പരിക്ക്

തൃശ്ശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. ചാണോത്ത് തത്തനായി ചന്ദ്രൻ (68) നാണ് പരിക്കേറ്റത്. വാരിയെല്ലിനും കാലിനും സാരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് കാട്ടുപന്നി ആക്രമണമുണ്ടായത്.

വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനുനേരെ കാട്ടുപന്നി പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് ചന്ദ്രനെ രക്ഷപെടുത്തിയതിന് ശേഷവും കാട്ടുപന്നി പ്രദേശത്ത് എത്തിയായി വീട്ടുകാർ പറഞ്ഞു. ആദ്യമായാണ് പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാകുന്നത്.

Exit mobile version