Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 70 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6625 രൂപയായി വർധിച്ചു.

പവന്റെ വിലയിൽ 560 രൂപയുടെ വർധനയുണ്ടായി. 53,000 രൂപയായാണ് പവന്റെ വില വർധിച്ചത്.യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ വായ്പ പലിശനിരക്കുകൾ പ്രഖ്യാപിച്ച് നടത്തിയ പരാമർശങ്ങൾ സ്വർണ വിപണിയെ സ്വാധീനിക്കുകയായിരുന്നു.

വായ്പ അ​വലോകനത്തിന് ശേഷം ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശ നിരക്ക് കുറക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാന്റെ പരാമർശം സ്വർണവിപണിയെ സ്വാധീനിച്ചു. യു.എസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വർണ വില ഉയരാനുള്ള അനുകൂലഘടകമായി.

Exit mobile version