Site icon Fourteen Kerala – 14 Kerala News

സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം

കാസർകോട് : സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം. ചെറുവത്തൂർ മയ്യിച്ചയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ജനൽ ചില്ലുകളും ടൈൽസും തകർത്ത നിലയിലായിരുന്നു. ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളും നശിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറി കളത്തിൽ ചന്ദ്രൻ ചന്തേര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Exit mobile version