Site icon Fourteen Kerala – 14 Kerala News

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ : മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64) ആണ് മരിച്ചത്.അഴിമുഖത്ത് തിരയിൽപ്പെട്ട് ഒഴുകികിടന്ന മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ മൂന്നരമണിയോടെയായിരുന്നു അപകടം. ആറം​ഗ സംഘം മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.വള്ളത്തിലുണ്ടായിരുന്ന 5 പേർ നീന്തി രക്ഷപ്പെട്ടു. നജീബ്, അൻസിൽ, സിദ്ധീഖ്,അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരിൽ അൻസാരി, സജീബ് എന്നിവരെ പരിക്കുകളോടെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ പെരുമാതുറ ലേലപ്പുരയിലെത്തിച്ച മൃതദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version