Site icon Fourteen Kerala – 14 Kerala News

വേനൽച്ചൂടിൽ വെന്തുരുകി കേരളം; 14 ജില്ലകളിലും താപനില ഉയരും, പാലക്കാട് 41 ഡിഗ്രി വരെ ഉയർന്നേക്കാം

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജില്ലകളിലും താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ , കൊല്ലം ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കാസർകോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇടുക്കി, വയനാട് ജില്ലകളിൽ പോലും 34 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

Exit mobile version