Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്നലെ കുത്തനെ കുറഞ്ഞത് സ്വർണാഭരണ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും 360 രൂപ ഉയർന്നിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53280 രൂപയാണ്.

ഇന്നലെ 1120 രൂപ കുറഞ്ഞ് വില 52000 ത്തിലേക്ക് എത്തിയിരുന്നു. യുദ്ധഭീതി ഒഴിവായതാണ് വില കുറയാൻ ഉണ്ടായ കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6660 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5570 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Exit mobile version