Site icon Fourteen Kerala – 14 Kerala News

നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

തിരുവനന്തപുരം: സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ വില ഉയർന്നിരുന്നു. പവന് 80 രൂപയുടെ നേരിയ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6805 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5705 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്. നിലവിൽ സ്വർണാഭരണ ഉപഭോക്താക്കൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം.

Exit mobile version