Site icon Fourteen Kerala – 14 Kerala News

വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ വന്ന യുവാക്കളിൽ നിന്ന് ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും പിടികൂടി. കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി അബിൻ സി.ബി (26 വയസ്സ് ), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിൻ (26), നെടുമങ്ങാട്‌ കരിപ്പൂർ സ്വദേശി അഖിൽ (26) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 1.056 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്‍റെ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. പാർട്ടിയിൽ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാർ, ഷമീർ പ്രബോധ് എന്നിവർ പങ്കെടുത്തു.

Exit mobile version