Site icon Fourteen Kerala – 14 Kerala News

ഒളിമ്പിക്സ് മെഡൽപ്രതീക്ഷയായിരുന്ന ശ്രീശങ്കറിന് പരിക്ക്; പാരീസ് സ്വപ്നം അവസാനിച്ചുവെന്ന് താരം

കൊച്ചി: ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി അത്ലറ്റ് എം. ശ്രീശങ്കറിന് പരിക്ക്. താരം ഇത്തവണ പാരീസ് ഒളിമ്പിക്സിൽ മത്സരിക്കില്ല. ശ്രീശങ്കറിന്റെ കാലിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതായാണ് വിവരം. പാരിസ് ഒളിമ്പിക്സ് എന്ന സ്വപ്നം അവസാനിച്ചുവെന്ന് ശ്രീശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചൊവ്വാഴ്ച പരിശീലനത്തിനിടെയാണ് പരിക്കേറ്റതെന്നും വിശദമായ പരിശോധനയ്ക്കൊടുവിൽ ശസ്ത്രക്രിയ വേണമെന്ന്‌ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നുവെന്ന് ശ്രീശങ്കർ എക്സിൽ കുറിച്ചു. ഈ സാഹചര്യത്തേയും അതിജീവിക്കുമെന്നും എല്ലാവരുടേയും പ്രാർഥനയും സ്‌നേഹവും ഉണ്ടാകണമെന്നും താരം കൂട്ടിച്ചേർത്തു.

Exit mobile version