Site icon Fourteen Kerala – 14 Kerala News

വീണ്ടും ശിശുമരണം; 7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടലിനെ തുടർന്ന് മരിച്ചു

പാലക്കാട് : പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദീപ – കുമാർ ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്.

കോയമ്പത്തൂർ മെഡിക്കൽ കോളേജിൽവെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു മരണം. ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയതായിരുന്നു.

തുടർന്ന് കോട്ടത്തറ താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.

Exit mobile version