Site icon Fourteen Kerala – 14 Kerala News

ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണയുമായി മാണി ഗ്രൂപ്പുകാരനായ നഗരസഭാംഗം

പിറവം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന് മാണി ഗ്രൂപ്പുകാരനായ നഗരസഭാംഗത്തിന്റെ പിന്തുണ. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് അംഗവും പിറവത്ത് നഗരസഭയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ജില്‍സ് പെരിയപ്പുറമാണ് ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചത്. ബുധനാഴ്ച നഗരസഭാ പ്രദേശത്ത് പര്യടനം നടത്തിയ ഫ്രാന്‍സിസ് ജോര്‍ജിനെ കക്കയം പെരിയപ്പുറത്ത് ജില്‍സ് പെരിയപ്പുറം ഷാളണിയിച്ച് സ്വീകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് മാണി ഗ്രൂപ്പെന്നും പ്രചാരണ വിഭാഗം കണ്‍വീനറാണ് ജോസ് കെ. മാണിയെന്നും അതിനാല്‍ തന്റെ നിലപാടില്‍ തെറ്റില്ലെന്നും ജില്‍സ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പില്‍ പിറവം സീറ്റിനു വേണ്ടി ശ്രമിച്ച് പരാജയപ്പെട്ട ജില്‍സ് ഔദ്യോഗികമായി മാണി ഗ്രൂപ്പില്‍ അംഗമാണെങ്കിലും മാണി വിഭാഗവുമായി അകല്‍ച്ചയിലാണ്. കെ.എം. മാണിയുടെ മരണത്തോടെ ചിഹ്നം ‘രണ്ടില’ എന്‍ഡോസള്‍ഫാന്‍ അടിച്ചപോലെയാണെന്ന് ജില്‍സ് അഭിപ്രായപ്പെട്ടു.

Exit mobile version