Site icon Fourteen Kerala – 14 Kerala News

ദല്ലാൾ നന്ദകുമാർ നുണമാത്രം പറയുന്നയാൾ, എല്ലാ പള്ളികളിലും കേരളസ്റ്റോറി പ്രദർശിപ്പിക്കണം- പി.സി ജോർജ്

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആൻ്റണിക്കെതിരായ കോഴ ആരോപണത്തിൽ പ്രതികരിച്ച് പി.സി. ജോർജ്. വായ തുറന്നാൽ നുണ മാത്രം പറയുന്ന ആളാണ് ദല്ലാൾ നന്ദകുമാറെന്നും പണമുണ്ടാക്കാന്‍ അദ്ദേഹം എന്തും പറയുമെന്നും പി.സി വിമർശിച്ചു.

‘നന്ദകുമാറിന് പിന്നിൽ ആന്റോ ആന്റണിയാണ്. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. പിതാവായ എകെ ആന്റണി പ്രതിരോധമന്ത്രി ആയിരുന്നപ്പോൾ എത്ര കോടി വേണമെങ്കിലും അനിൽ ആന്റണിക്ക് കിട്ടുമായിരുന്നല്ലോ? പിന്നെ എന്തിന് 25 ലക്ഷം വാങ്ങാൻ പോകണം. നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ദല്ലാൽ നന്ദകുമാര്‍. പണ്ട് തന്നെയും കുടുക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു’ – ജോര്‍ജ് ആരോപിച്ചു.

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി വിളിച്ചാൽ പ്രചാരണത്തിന് പോവും. വിളിക്കാത്തയിടത്ത് ഉണ്ണാൻ പോകുന്ന സ്വഭാവം തനിക്ക് ഇല്ല. ഈഴവരുടെ മാർപ്പാപ്പയാണ് വെള്ളാപ്പള്ളി, കർദിനാൾ ആണ് തുഷാർ. മാർപാപ്പയും കർദിനാളും കൂടെ ചേരുമ്പോൾ കോട്ടയം ഇങ് പോരും- ജോർജ് വ്യക്തമാക്കി. കേരളത്തിലെ എല്ലാ പള്ളികളിലും കേരള സ്റ്റോറി പ്രദർശിപ്പിക്കണെമെന്നും ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും കേരളത്തിൽ ഉണ്ടെന്നും പിസി പറഞ്ഞു.

Exit mobile version