Site icon Fourteen Kerala – 14 Kerala News

പൊലീസുകാരനെതിരെ ക്രൂര മര്‍ദ്ദനം; ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് ആക്രമിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദ്ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലrസുകാരനാണ് മര്‍ദ്ദനമേറ്റത്.

ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സിജു തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version