Site icon Fourteen Kerala – 14 Kerala News

കാസര്‍കോട്ട് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിൽ തർക്കം; പ്രതിഷേധവുമായി രാജ്‌മോഹന്‍ ഉണ്ണിത്താൻ

കാസര്‍കോട്: നാമനിര്‍ദേശ പത്രികാ സര്‍പ്പണത്തില്‍ ടോക്കണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് തര്‍ക്കം. യു.ഡി.എഫ്.സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താൻ കളക്ടറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ ചേമ്പറിന് മുന്നില്‍ താനുണ്ടെന്നും തനിക്ക് ഒന്നാം നമ്പര്‍ ടോക്കണ്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉണ്ണിത്താന്‍ പ്രതിഷേധിക്കുന്നത്.

എന്നാല്‍, രാവിലെ ഏഴ് മണി മുതല്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയുടെ നിര്‍ദേശകന്‍ സി.സി.ടി.വി.ക്ക് മുന്നില്‍ എത്തിയിരുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ എം.വി.ബാലകൃഷ്ണന് ഒന്നാം ടോക്കണ്‍ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഉണ്ണിത്താന്‍ രംഗത്തെത്തിയത്. ഭരിക്കുന്നവര്‍ക്ക് ഒന്നാം ടോക്കണ്‍ എന്നതാണോ രീതിയെന്ന് ചോദിച്ചാണ് ഉണ്ണിത്താന്‍ കളക്ടറുടെ ചേമ്പറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

Exit mobile version