Site icon Fourteen Kerala – 14 Kerala News

മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നു; 47-കാരന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ അവിണിശ്ശേരി മാമ്പിള്ളിവീട്ടില്‍ ജിതീഷി(47)നെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ശിക്ഷിച്ചത്.

2017 മെയ് മൂന്നിന് രാത്രി 11.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി മദ്യപിച്ചെത്തിയ ജിതീഷ് ഭാര്യ സന്ധ്യയെ മര്‍ദിക്കുകയും ടോര്‍ച്ച് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. പിന്നാലെ മക്കളുടെ മുന്നില്‍വെച്ച് ഭാര്യയുടെ നെഞ്ചിലും വയറിലും കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ സന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version