Site icon Fourteen Kerala – 14 Kerala News

നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി

പാലക്കാട്: ഏപ്രിൽ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചതായി ഇരു ദേശങ്ങളിലേയും ആഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എ.ഡി.എം ആണ് അനുമതി നൽകിയത്.

വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ന്യൂനതകൾ പരിഹരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അനുമതി ലഭിച്ചത്. നടപടിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ജില്ലാ പോലീസ് മേധാവി വെടിക്കെട്ട് നടത്തുന്ന സ്ഥലവും സമീപ പ്രദേശങ്ങളും പരിശോധിക്കുകയുണ്ടായി

Exit mobile version