Site icon Fourteen Kerala – 14 Kerala News

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. കോവളം ബീച്ചിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. മൂന്ന് പേർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളായ ബാലു, അജയ്, പ്രിതിൻ,ഗോഡ് വിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് അപകടം നടന്നത്.

ഗ്രോവ് ബീച്ചിൽ നിന്ന് കോവളം ജംഗ്ഷനിലേക്ക് വരികയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് എതിർ വശത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടം സൃഷ്ടിച്ച കാർ കോവളം സ്റ്റേഷനിലേക്ക് മാറ്റിയതായും കോവളം പൊലീസ് പറഞ്ഞു. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റിനും കേടുപാടുകൾ പറ്റി.

Exit mobile version