Site icon Fourteen Kerala – 14 Kerala News

യൂത്ത് കോൺഗ്രസ് മാർച്ചിലെ ലാത്തിച്ചാർജ്: 50 ലക്ഷം നഷ്ടപരിഹാരം വേണം; മേഘാ രഞ്ജിത്ത് ഹൈക്കോടതിയിൽ

കൊച്ചി : യൂത്ത് കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചിനു നേരേയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്താണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ടി.ആര്‍. രവി സര്‍ക്കാരിന്റെ വിശദീകരണം തേടി.

പ്രതിഷേധക്കാര്‍ക്കിടയില്‍നിന്ന് മാറിനില്‍ക്കുമ്പോഴാണ് പോലീസ് മര്‍ദിച്ചതെന്നും തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റെന്നും ഹര്‍ജിയില്‍ പറയുന്നു. ആലപ്പുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അമിതാധികാരപ്രയോഗമാണ് നടന്നത്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വാദം.

Exit mobile version