Site icon Fourteen Kerala – 14 Kerala News

യു.കെ.യില്‍ കെയര്‍ അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ദമ്പതിമാര്‍ പിടിയില്‍

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. തമ്മനം കുത്താപ്പാടി സ്വദേശിയായ ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചല്‍ എബ്രഹാം (34) എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.

ഇവരുടെ ഉടമസ്ഥതയില്‍ തമ്മനം ഭാഗത്തുള്ള വിസെര്‍വ് എഡ്യു അബ്രോഡ് എന്ന സ്ഥാപനമായിരുന്നു തട്ടിപ്പിന്റെ കേന്ദ്രം.

യു.കെ.യില്‍ കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലി വാഗ്ദാനംചെയ്ത് നിരവധി പേരില്‍നിന്നായി 18 ലക്ഷം രൂപവരെ കൈപ്പറ്റിയശേഷം കബളിപ്പിച്ചതായാണ് പരാതി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

Exit mobile version