Site icon Fourteen Kerala – 14 Kerala News

സ്ത്രീകള്‍ അടക്കമുള്ളവരെ ശല്യപ്പെടുത്തി, ദൃശ്യംപകര്‍ത്തിയ യുവാവിനെ ആക്രമിച്ചു; 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്ത്രീകളുള്‍പ്പെടെയുള്ള വഴിയാത്രക്കാർക്കു നേരെ മോശം പരാമർശങ്ങള്‍ നടത്തുന്നതും അവരെ ശല്യപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയതിന് യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ചു.

സംഭവത്തില്‍ വെട്ടുകാട് തൈവിളാകം വീട്ടില്‍ ശ്യാം ജെറോം (26), ബാലനഗർ സ്വദേശി ജോകുട്ടൻ എന്ന ബിബിൻ ജോസ് (22) എന്നിവരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. ബാലനഗർ പുത്തൻ വീട്ടില്‍ സൂരജ് ശ്യാമിനെ (30) ആണ് ഇവർ ആക്രമിച്ചത്.

രണ്ട് ദിവസം മുമ്ബായിരുന്നു സംഭവം. വഴിയാത്രക്കാരെ നിരന്തരം ശല്യപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന് സൂരജ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സൂരജിനെ ആക്രമിച്ചത്.
സംഭവത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടതായി സംശയിക്കുന്നുവെന്ന് വലിയതുറ പോലീസ് പറഞ്ഞു. മയക്കുമരുന്ന് കേസുകളും അടിപിടിയുമായി ബന്ധപ്പെട്ട കേസുകളും പ്രതികള്‍ക്കെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്‌.ഒ. അശോക് കുമാർ, എസ്.ഐ. ശരലാല്‍, സി.പി.ഒമാരായ ഷിബി, വരുണ്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version