Site icon Fourteen Kerala – 14 Kerala News

ബിജെപി പ്രവര്‍ത്തകന്റെ കടയ്‌ക്ക് തീ ഇടുന്നതിനിടെ പൊള്ളലേറ്റു; DYFI നേതാവ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നിശിപ്പിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ‌‌തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം.

ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ തീയിട്ടത്. ആക്രമണം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകനായ അനീഷ് പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കടയുടെ മുൻപില്‍ ബിജെപിയുടെ പതാക ഉയ‍ർത്തിയതിനെ തുട‍ർന്നുണ്ടായ വിദ്വേഷമാണ് ആക്രമണിന് പിന്നിലെന്ന് അനൂപ് പോലീസിനോട് പറഞ്ഞു. അടുത്തകാലത്താണ് അനൂപ് ബിജെപിയില്‍ ചേർന്നത്. കേസിലെ പ്രതിയായ അനീഷ് ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

കാര്യവട്ടം സർവ്വകലാശാല ക്യാമ്ബസില്‍ എബിവിപി പ്രവർത്തകനെ എസ്‌എഫ്‌ഐ ഗുണ്ടകള്‍ ആക്രമിച്ചെന്ന വാർത്തയ്‌ക്ക് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ആക്രമണ സംഭവം പുറത്തുവരുന്നത്. നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് എസ്‌എഫ്‌ഐക്കാർ ആക്രമണം അഴിച്ചുവിട്ടതെന്ന് എബിവിപി പ്രവർത്തകർ പറഞ്ഞു.

Exit mobile version