Site icon Fourteen Kerala – 14 Kerala News

കൊച്ചിയില്‍ വീടിന്റെ ഗേറ്റ് തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു

കൊച്ചിയില്‍ വീടിന്റെ ഗേറ്റ് തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു… ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്.

എറണാകുളം ജില്ലയിലെ ഏലൂരിലാണ് സംഭവം നടന്നത്. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏലൂര്‍ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്.

വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകര്‍ന്ന് ജോസ് മേരിയുടെ ദേഹത്തേക്ക് വീണത്. ഭര്‍ത്താവ് പോയ ശേഷമായിരുന്നു അപകടം. അപകടത്തിനു ശേഷം കുറച്ചുനേരം കഴിഞ്ഞാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്.
സമീപവാസികള്‍ ചേര്‍ന്ന് ജോസ് മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version