Site icon Fourteen Kerala – 14 Kerala News

പാലക്കാട്ട് വീട് കുത്തിത്തുറന്ന് മോഷണം; കവര്‍ന്നത് 17 പവന്‍ സ്വര്‍ണം

പാലക്കാട്: മാത്തൂര്‍ തണ്ണീരങ്കാട് വീട് കുത്തിത്തുറന്ന് 17 പവന്‍ സ്വര്‍ണം കവര്‍ന്നു. തണ്ണീരങ്കാട് വീട്ടില്‍ സഹദേവന്‍-ജലജ ദമ്പതിമാരുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയതെന്ന് പോലീസ് പറഞ്ഞു. കുഴല്‍മന്ദം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Exit mobile version