Site icon Fourteen Kerala – 14 Kerala News

കൊച്ചിയില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കൊച്ചി: കളമശ്ശേരിയില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ഭർത്താവിന്‍റെ ശ്രമം. ഗുരുതര പരിക്കേറ്റ നീനു (26) എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ് നീനു. സ്കൂട്ടറില്‍ കത്തിയുമായി എത്തി എ.കെ.ജി റോഡില്‍ വെച്ചാണ് ആർഷല്‍ ആക്രമണം നടത്തിയത്.

കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ആറു വർഷം മുമ്ബാണ് ഇരുവരും വിവാഹിതരായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

Exit mobile version