Site icon Fourteen Kerala – 14 Kerala News

പാലത്തിനടിയില്‍ അസ്ഥികൂടം ആദ്യം കണ്ടത് മരം വെട്ടാനെത്തിയ തൊഴിലാളികള്‍

തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സമീപത്തെ പറമ്ബില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്‍റ് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ വിശദ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. സമീപ പ്രദേശങ്ങളില്‍ നിന്നും അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പുരുഷന്‍റേതെന്നാണ് പ്രാഥമിക നിഗമനം. മുരിങ്ങൂര്‍ മേലൂര്‍ റൂട്ടിലെ പാലത്തുഴിപ്പാലത്തിന്‍റെ കള്‍വര്‍ട്ടിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗം കാടു കയറിക്കിടക്കുകയായിരുന്നു. നാട്ടുകാര്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്ന സ്ഥലം. മുന്നാഴ്ച മുമ്ബാണ് തൊട്ടടുത്ത പറമ്ബിലെ കാടു വെട്ടിത്തെളിച്ചത്. ഇന്ന് പറമ്ബിലെ മരം മുറിക്കുന്നതിന് തൊഴിലാളികളുമെത്തി.

മരം മുറിച്ചിട്ടത് നീക്കം ചെയ്യുന്നതിനെത്തിയപ്പോഴാണ് കള്‍വര്‍ട്ടിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളത് ജന പ്രതിനിധികളെ അറിയിച്ചു. പിന്നാലെ കൊരട്ടി പൊലീസ് സ്ഥലത്തെത്തി. അസ്ഥികൂടാവശിഷ്ടങ്ങളില്‍ തുണിയുടെ അംശവുമുണ്ടായിരുന്നു. അസ്ഥികൂടം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version