Site icon Fourteen Kerala – 14 Kerala News

യതീഷ് ചന്ദ്ര ഐപിഎസ് ഇനി കേരളത്തിലുണ്ടാകും; പുതിയ നിയമനം നല്‍കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: യതീഷ് ചന്ദ്ര ഐപിഎസ് കേരള സർവീസിലേക്ക് മടങ്ങി എത്തുന്നു. കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായതിന് പിന്നാലെ യതീഷ് ചന്ദ്രക്ക് കേരള സർക്കാർ പുതിയ നിയമനം നല്‍കി.
ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് നിയമിച്ചതെന്ന് സർക്കാർ അറിയിച്ചു.

കേരളത്തില്‍ സർവീസില്‍ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളില്‍ യതീഷ് ചന്ദ്ര ഉള്‍പ്പെട്ടിരുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വലിയ വിവാദമായിരുന്നു.

Exit mobile version