Site icon Fourteen Kerala – 14 Kerala News

കോഴിയെ വാങ്ങിയ പണം ചോദിച്ചു; പിന്നാലെ , ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കടയുടമയ്ക്ക് വെട്ടേറ്റു

കുമ്ബള: കോഴിയെ വാങ്ങിയ പണം ചോദിച്ചതിന് ഇറച്ചിവെട്ടുകത്തി കൊണ്ട് കോഴിക്കടക്കാരനെ വെട്ടി പരുക്കേല്‍പിച്ചതായി പരാതി.ചികൻ സ്റ്റോള്‍ ഉടമ കോയിപ്പാടി മട്ടംകുഴി സി എച് സി റോഡിലെ കെ എ അൻവറിന്റെ (43) പരാതിയിലാണ് ഇറച്ചി വാങ്ങാനെത്തിയ ആരിഫിനെതിരെ കുമ്ബള പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെ മാർകറ്റിലെ അല്‍ മദീന ചികൻ സ്റ്റോളിലായിരുന്നു സംഭവം. കോഴി വാങ്ങാനെത്തിയ പ്രതിയോട് മുമ്ബ് വാങ്ങിയ കോഴിയുടെ പണം ചോദിച്ച വിരോധത്തില്‍ കടയിലുണ്ടായിരുന്ന ഇറച്ചി വെട്ടുന്നകത്തി കൊണ്ട് പരാതിക്കാരനെ തലക്കും കൈക്കും വെട്ടി പരുക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പരാതി.

സാരമായി പരുക്കേറ്റ കടയുടമ കുമ്ബള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Exit mobile version