Site icon Fourteen Kerala – 14 Kerala News

പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; പൊന്നാനി സ്വദേശി പിടിയില്‍

കുന്നംകുളം: കോട്ടോല്‍ സ്വദേശികളായ പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പൊന്നാനി പൊട്ടിലിങ്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീറിനെയാണ് (40) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോട്ടോല്‍ മാനംകണ്ടത്തില്‍ വീട്ടില്‍ താഹ (50), മകൻ ഹാഫിസ് (30) എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 9 ന് പരാതിക്കാരന്റെ വീടിന് സമീപത്ത് പ്രതികള്‍ ബഹളം വെച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തില്‍ 14ന് താഹ ജോലിചെയ്യുന്ന മൊബൈല്‍ ഫോണ്‍ കടയിലെത്തിയ പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Exit mobile version