Site icon Fourteen Kerala – 14 Kerala News

കൊടുംചൂടിൽ രണ്ട് ജില്ലകൾക്ക് ഇന്ന് ആശ്വാസ വാർത്ത

തിരുവനന്തപുരം: ഫെബ്രുവരി മുതൽ മഴ കാത്തിരിക്കുകയാണ് കേരളം . ദിവസങ്ങൾ കഴിയുന്തോറും കൊടും ചൂടിൽ വലയുകയാണ് സംസ്ഥാനം. അതിനിടയിലാണ് ഇന്ന് കേരളത്തിലെ രണ്ട് ജില്ലകൾക്ക് ആശ്വാസമാകുന്ന വാർത്ത കാലാവസ്ഥ വകുപ്പിൽ നിന്ന് വരുന്നത്.

ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് കേരളത്തിലെ രണ്ട് ജില്ലകളിൽ മഴ സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. കനത്ത മഴയ്ക്കുള്ള സാധ്യതയല്ല പ്രവചിച്ചിരിക്കുന്നത്.

Exit mobile version