Site icon Fourteen Kerala – 14 Kerala News

വാട്ടര്‍ ടാങ്കിനുള്ളില്‍ അസ്ഥികൂടം: അവിനാശ് ഹോട്ടലില്‍ താമസിച്ചിരുന്നതായി ഉടമ

തിരുവനന്തപുരം : കേരള സർവകലാശാല കാര്യവട്ടം കാംപസിനുള്ളിലെ പഴയ വാട്ടർ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ വ്യക്തികളെ ചോദ്യംചെയ്തു.

അസ്ഥികൂടം അവിനാശ് ആനന്ദിന്റേതാണോയെന്നു സ്ഥിരീകരിക്കാൻ പോലീസ് ഇയാള്‍ താമസിച്ച ഹോട്ടല്‍ ഉടമയെ വിളിപ്പിച്ചു. കഴക്കൂട്ടം സ്കൂളിനടുത്തെ ഹോട്ടലിലാണ് അവിനാശ് താമസിച്ചിരുന്നത്. ഇയാള്‍ ഒരു മാസം അവിടെ താമസിച്ചെന്നും ഒന്നു രണ്ടു ദിവസം മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഉടമ പോലീസിനെ അറിയിച്ചു.

അവിനാശിന്റേതാണോയെന്ന് അറിയാൻ ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്ബിള്‍ അയച്ചിരിക്കുകയാണ്. ഫൊറൻസിക് ലാബില്‍നിന്നുള്ള ഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാഹചര്യത്തെളിവുകള്‍പ്രകാരം മരിച്ചത് അവിനാശാണെന്ന നിഗമനത്തിലാണ് പോലീസ്. ജല അതോറിറ്റി, ടെക്നോപാർക്ക്, യൂണിവേഴ്സിറ്റി ജീവനക്കാർ എന്നിവരെയും പോലീസ് ചോദ്യംചെയ്തിരുന്നു. വാട്ടർ ടാങ്കിനുള്ളില്‍ കണ്ടെത്തിയ ഏണി ജല അതോറിറ്റിയുടെ ജോലിക്കാർ കൊണ്ടുവച്ചതാണോയെന്നാണ് പോലീസ് അന്വേഷിച്ചത്.

Exit mobile version