Site icon Fourteen Kerala – 14 Kerala News

പ്രായപൂര്‍ത്തിയാകാത്ത ബാലനെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ 27 കാരന് 35 വര്‍ഷം തടവ്

ഇരിങ്ങാലക്കുട | പ്രായപൂര്‍ത്തിയാകാത്ത ബാലനെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 27 കാരന് 35 വര്‍ഷം തടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു.മേത്തല സ്വദേശി താരമ്മല്‍ ഹരീഷ് (27)നെ ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി സി ആര്‍ ജഡ്ജ് രവിചന്ദര്‍ ആണു ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 2015 മുതല്‍ 2018 ജൂലൈ വരെയുള്ള കാലയള വിലാണു പ്രതി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. കൊടുങ്ങല്ലൂര്‍ പോലീസാണു കേസ് റജിസ്റ്റര്‍ ചെയ്തത്.

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 20 സാക്ഷികളെയും 35 രേഖകളും ഒരു തൊണ്ടി വസ്തുവും തെളിവുകളായി നല്‍കിയിരുന്നു. പ്രതിയെ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ഇരയ്ക്ക് നഷ്ടപരി ഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി.

Exit mobile version